വസ്ത്രങ്ങൾ വലിച്ച് കീറി മർദിച്ചു, നഗ്നയായി പരേഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി; പണം നൽകാത്തതിന്‍റെ പേരിൽ യുവതിയ്ക്ക് മർദനം

ക​ടം തി​രി​ച്ച​ട​ച്ചി​ട്ടും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ ദ​ളി​ത് യു​വ​തി​യ്ക്ക് മ​ർ​ദ​നം. ​ബീ​ഹാ​റി​ലെ പ​ട്‌​ന​യി​ലാ​ണ് സം​ഭ​വം.​പ​ണ​മി​ട​പാ​ടു​കാ​ര​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ച് മ​ർ​ദി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ പ്ര​മോ​ദ് സിം​ഗ്, മ​ക​ൻ അ​ൻ​ഷു സിം​ഗ് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും ഇ​രു​വ​ർ​ക്കും വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​ട്ന​യി​ലെ ഖു​സ്രു​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ​ലി​ശ സ​ഹി​തം ക​ടം തീ​ർ​ത്തി​ട്ടും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

“എ​ന്‍റെ ഭ​ർ​ത്താ​വ് ഏ​താ​നും മാ​സ​ങ്ങ​ൾ മു​മ്പ് പ്ര​മോ​ദ് സി​ങ്ങി​ൽ നി​ന്ന് 1500 രൂ​പ ക​ടം വാ​ങ്ങു​ക​യും പ​ണം പ​ലി​ശ സ​ഹി​തം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, അ​യാ​ൾ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​വാ​യി​രു​ന്നു. ഞ​ങ്ങ​ൾ ആ ​ആ​വ​ശ്യം നി​ര​സി​ച്ചു,” യു​വ​തി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗ്രാ​മ​ത്തി​ൽ ന​ഗ്ന​യാ​യി പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് പ്ര​മോ​ദ് സിം​ഗ് ഫോ​ണി​ലൂ​ടെ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി, തു​ട​ർ​ന്ന് അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ശ​നി​യാ​ഴ്ച ഒ​രു പോ​ലീ​സ് സം​ഘം ഗ്രാ​മം സ​ന്ദ​ർ​ശി​ച്ചു. ഇ​ത് പ്ര​മോ​ദി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും പ്ര​കോ​പി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ അ​വ​ർ അ​വ​ളു​ടെ വീ​ട്ടി​ലെ​ത്തി അ​വ​ളെ ബ​ല​മാ​യി പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും യു​വ​തി​യു​ടെ കു​ടും​ബാം​ഗം പ​റ​ഞ്ഞു. 

അ​വി​ടെ വച്ച് യു​വ​തി​യെ ഇ​വ​ർ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് പ്ര​മോ​ദ് മ​ക​നോ​ട് യു​വ​തി​യു​ടെ മേ​ൽ മൂ​ത്ര​മൊ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​പി​ന്നാ​ലെ താ​ൻ എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞു.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് (പാ​റ്റ്ന) രാ​ജീ​വ് മി​ശ്ര അ​റി​യി​ച്ചു. അ​ഞ്ച് പോ​ലീ​സ് സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മി​ശ്ര വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment