ആ രാത്രി അവള്‍ കാമുകനോടൊപ്പമായിരുന്നു..! ക്രിസ്മസ് രാവിൽ കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

മിസ്സോറി: ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബ്രിട്ടണി വിൽസൺ (32) എന്ന യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം.

ക്രിസ്മസ് രാവിൽ രക്തത്തിൽ കുളിച്ച വസ്ത്രവുമായി നിന്നിരുന്ന ബ്രിട്ടണി ആ രാത്രി കാമുകനോടൊപ്പമാണു ചെലവഴിച്ചത്.

പോലിസ് സംഭവ സ്ഥലത്തെത്തുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ബ്രിട്ടണി വീടിനു മുൻ വശത്തുണ്ടായിരുന്നു. വെട്ടാൻ ഉപയോഗിച്ച വാളും മുൻവശത്തു തന്നെ കിടന്നിരുന്നു.

സംഭവത്തിൽ ദൃക് സാക്ഷിയായി ഒരു സ്ത്രീയാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് വീട്ടിൽ പരിശോധിച്ചപ്പോൾ 34 കാരനായ കാമുകൻ ഹാരിസൺ സ്റ്റീഫൻ ഫോസ്റ്ററുടെ മൃതശരീരം നിരവധി വെട്ടുകളേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

രാത്രിയിൽ രണ്ടുപേരും മയക്കുമരുന്ന് കഴിച്ചിരുന്നതായും കാമുകന്‍റെ ശരീരത്തിൽ മറ്റു പലരും കയറിയിരുന്നതായും അവരിൽ നിന്നും മോചനം നൽകുന്നതിനാണു വെട്ടിക്കൊലപ്പെടുത്തിയതെന്നും ബ്രിട്ടണി പോലിസിനോടു പറഞ്ഞു.

 



ഡിസംബർ 26 നു കോടതിയിൽ ഹാജരാക്കിയ ബ്രിട്ടണിക്ക് 2 മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു. ഫസ്റ്റ് ഡിഗ്രി മർഡറിനു ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പി.പി. ചെറിയാൻ

Related posts

Leave a Comment