കാ​മു​ക​ന്‍റെ ഭാ​ര്യ​യെ മ​ർ​ദി​ച്ച ശേ​ഷം ത​ന്നെ മ​ർ​ദി​ച്ചെ​ന്നു പ​റ​ഞ്ഞ് യുവതി പോലീസ് സ്‌റ്റേഷനില്‍! അന്വേഷിച്ചപ്പോള്‍ കഥ മാറിമറിഞ്ഞു; ഭ​ർ​ത്താ​വി​നും കാ​മു​കി​ക്കും പോ​ലീ​സിന്റെ താ​ക്കീ​ത്

കോ​ട്ട​യം: കാ​മു​ക​ന്‍റെ ഭാ​ര്യ​യെ മ​ർ​ദി​ച്ച ശേ​ഷം ത​ന്നെ മ​ർ​ദി​ച്ചെ​ന്നു പ​റ​ഞ്ഞ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ കാ​മു​കി​ക്ക് പോ​ലീ​സി​ന്‍റെ താ​ക്കീ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​നാ​ഥ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി നി​യ​മി​ച്ച ഒ​രു ജീ​വ​ന​ക്കാ​രി​യാ​ണ്, മ​റ്റൊ​രു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ കാ​മു​ക​ന്‍റെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ മ​ർ​ദി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നാം വാ​ർ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ മൂ​ന്നാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​തൃ​സ​ഹോ​ദ​ര​നെ സ​ന്ദ​ർ​ശി​ക്കാനെ​ത്തി​യ​താ​യി​രു​ന്നു.

ത​ന്‍റെ ഭ​ർ​ത്താ​വി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ത​ന്നെ മ​റ്റൊ​രു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ആ​ക്ഷേ​പ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര്യ പ​ല​പ്പോ​ഴും ഭ​ർ​ത്താ​വി​നോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ ദി​വ​സം ഭാ​ര്യ ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ച്ചശേ​ഷം വാ​ർ​ഡി​ന് പു​റ​ത്തേ​ക്കു വ​രു​ന്പോ​ൾ ആ​രോ​പ​ണ വി​ധേ​യ​യാ​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ കാ​ണു​കയും തു​ട​ർ​ന്നു​ള്ള സം​സാ​രം വാ​ക്ക് ത​ർ​ക്ക​മാ​കു​ക​യും ഭാ​ര്യ​യെ ഭ​ർ​ത്താ​വി​ന്‍റെ കാ​മു​കി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ർ​ദ്ദ​ന​ത്തി​നു​ശേ​ഷം ജീ​വ​ന​ക്കാ​രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി ത​ന്നെ ഒ​രു സ്ത്രീ ​മ​ർ​ദ്ദി​ച്ചു​വെ​ന്ന് പ​രാ​തി പ​റ​യു​ക​യും പി​ന്നീ​ട് എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗാ​ന്ധി ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി പ​രാ​തി​ക്കാ​രി​യേ​യും, ഭാ​ര്യ​യേ​യും ഭ​ർ​ത്താ​വി​നേ​യും സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​ന്‍റെ കാ​മു​കി​യാ​യ ജീ​വ​ന​ക്കാ​രി​യാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്.

പി​ന്നീ​ട് ഭ​ർ​ത്താ​വി​നും കാ​മു​കി​ക്കും പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യയ്​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സാ രം​ഗ​ത്ത് വ​ന്പി​ച്ച​നേ​ട്ട​മു​ണ്ടാ​ക്കി​ നി​ര​വ​ധി കേ​ന്ദ്ര സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന ഈ ​ആ​തു​രാ​ല​യം ഇ​ത്ത​രം​ചി​ല ജീ​വ​ന​ക്കാ​രു​ടെ മോ​ശം പ്ര​വൃ​ത്തി മൂ​ലം അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന​താ​യാ​ണ് ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രു​ടെയും അ​ഭി​പ്രാ​യം.

Related posts

Leave a Comment