ന്യൂഡൽഹി: സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു.
മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണ സര്‍ട്ടിഫിക്കറ്റില്‍ മതം തെറ്റായി കാണിച്ചതിനെ തുടര്‍ന്നാണ് ഹിന്ദുവായ തന്റെ ഭര്‍ത്താവിനെ ഇസ്ലാമിക ആചാരപ്രകാരം സൗദിയില്‍ അടക്കം ചെയ്തതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ