തനിക്ക് പെപ്സിയും കൊക്കകോളയും ഒരേ സമയം രുചിക്കാനാകുമെന്ന് യുവതി.
സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്ന ബ്രയാന മേരി ഷിഹാദെത്ത് എന്ന ദക്ഷിണ കാലിഫോര്‍ണിയന്‍ യുവതിയാണ് ഇത്തരമൊരു കാര്യം പറയുന്നത്.
നാവില്‍ വരുത്തിയ മാറ്റം മൂലം തനിക്ക് ഒരേ സമയം വ്യത്യസ്തപ്പെട്ട സ്വാദുകള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും അതൊരു വേറിട്ട അനുഭവമാണെന്നും യുവതി പറയുന്നു.
പിളര്‍ന്ന നാവുകൊണ്ട് രണ്ട് ഗ്ലാസുകളില്‍ നിന്നായി ശീതളപാനീയങ്ങള്‍ കുടിക്കുന്ന ടിക് ടോക്ക് വീഡിയോയും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനോടകം 293,000 ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.