വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്ക്. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.
മാൻപൂർ പോലീസ് സ്റ്റേഷനു കീഴിലുള്ള ഹർഗാവ ഗ്രാമത്തിൽ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്. ശ്യാം സുന്ദരി ദേവി (65), രഞ്ജു ദേവി (25) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളായ അങ്കിത് കുമാർ (10), നികിത കുമാരി (12) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ശ്യാം സുന്ദരി ദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. രഞ്ജു ദേവിയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി പാവപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോക്കൽ പോലീസ് മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വീട് വളരെ പഴക്കമുള്ളതാണെന്നും ജീർണാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇത് മൂലം മേൽക്കൂര തകർന്നിരിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.