തളിപ്പറമ്പ്: സ്ത്രീപദവി പഠനത്തിലെ ചോദ്യാവലിയില്‍ ഭര്‍ത്താവ് എങ്ങനെയാണ് തല്ലുന്നതെന്നും ചോദ്യം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനതല സ്ത്രീപദവി പഠനത്തിനായി തയാറാക്കിയ മാതൃകാ ചോദ്യാവലിയിലാണ് തല്ലുന്നതിന്റെ രീതി വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മര്‍ദ്ദനം (അടി,ഇടി,തൊഴി), തല ഭിത്തിയില്‍ ഇടിച്ച്, വയറ്റില്‍ ചവിട്ടി, തീകൊളുത്താന്‍ ശ്രമിച്ച്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പാത്രങ്ങൾ പൊട്ടിച്ച്, ഭക്ഷണം നശിപ്പിച്ച്, വസ്ത്രം നശിപ്പിച്ച് എന്നിങ്ങനെയുള്ള ഉപചോദ്യങ്ങളുമുണ്ട്.
ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ? ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് അംഗത്വം? ആര്‍ത്തവസമയത്ത് എന്താണ് ഉപയോഗിക്കുന്നത്?
തുടങ്ങി 113 ചോദ്യങ്ങളാണ് ഇതിലുള്ളത്. ചോദ്യാവലി കുടുംബശ്രീ പ്രവര്‍ത്തകര്‍ അഭിമുഖത്തിലൂടെയാണ് ഇത് തയാറാക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.