കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ചപ്പോൾ ഭർത്താവ് തീ കൊളുത്തിയതായി യുവതിയുടെ പരാതി.
ചാലാട്ടെ യുവതിയാണ് ഭർത്താവിനെതിരെ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ 26ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
ഭർത്താവ് സ്ഥിരമായി ശാരീരികമായി ഉപദ്രവിക്കുന്നതിൽ മാനസിക വിഷമത്തിലായ യുവതി ഭർത്താവിനെ പേടിപ്പിക്കുന്നതിനായി ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.
എന്നാൽ ആ സമയത്ത് നീ ഏതായാലും മരിക്കുന്നതല്ലേ, ഞാൻ തന്നെ കത്തിച്ചുതരാമെന്ന് പറഞ്ഞ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതി പ്രകാരം ടൗൺ പോലീസ് ഭർത്താവിനെതിരേ വധശ്രമത്തിന് കേസെടുത്തു.