യുവതിയെ കൂട്ടൂബലാത്സംഗം ചെയ്ത രണ്ട്പേർ പോലീസ് പിടിയിൽ. ഫരീദാബാദിലാണ് സംഭവം. പ്രതികളായ വിഷ്ണു, സരോജ് എന്നിവരെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.
ഇതിൽ വിഷ്ണു ആഗ്ര നിവാസിയാണ്. ഇപ്പോൾ ഫരീദാബാദിലെ സഞ്ജയ് എൻക്ലേവിലാണ് താമസം. സനോജ് പാർവതിയ കോളനിയിലാണ് താമസമെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി എട്ട് മണിയോടെ നടക്കാൻ യുവതി സെക്ടർ 12ലെ ടൗൺ പാർക്കിൽ എത്തിയതായിരുന്നു. ടൗൺ പാർക്കിൽ നിന്ന് 9.45 ഓടെ ഓട്ടോറിക്ഷയിൽ അവർ വീട്ടിലേക്ക് പോയി.
യുവതി ഓട്ടോറിക്ഷയിൽ കയറുമ്പോൾ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 100 മീറ്ററോളം പിന്നിട്ടശേഷം ഓട്ടോഡ്രൈവർ രണ്ടുപേരെ വാഹനത്തിൽ കയറ്റി കനാൽ മുറിച്ചുകടക്കുന്ന ഭാഗത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു.
ഒരു വിധത്തിൽ അക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിനെയും വീട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി. പ്രതികൾക്കെതിരെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.