വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്ത് അജ്ഞാത സംഘം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം.
മൂന്ന് സ്ത്രീകളെ അജ്ഞാതരായ നാല് പുരുഷന്മാർ ചേർന്ന് അവരുടെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രതികൾ കത്തികളും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ നാല് പേർ മൂന്ന് തൊഴിലാളികളായ സ്ത്രീകളുടെ കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു.
അക്രമികൾ ഇവരുടെ പണവും ആഭരണങ്ങളും പ്രതികൾ കവർന്നതായി പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ബുധനാഴ്ച രാത്രി നടന്ന മറ്റൊരു സംഭവത്തിൽ രോഗിയായ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഇതേ ആളുകൾക്ക് ഇന്നലെ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. രണ്ട് സംഭവങ്ങളും ഒരേ ഗ്രാമത്തിലാണ് നടന്നതെന്ന് പാനിപ്പത്തിലെ മത്ലൗഡ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് പറഞ്ഞു.
അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.