സ്ത്രീയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം തകരപ്പെട്ടിയിൽ നിന്ന് കണ്ടെത്തി. യുപിയിലാണ് സംഭവം. ദേശീയപാത 19-ൽ ലാലാ നഗർ ടോൾ പ്ലാസയ്ക്ക് സമീപം കിടന്നിരുന്ന പെട്ടിയിൽ നിന്ന് എന്തോ കത്തുന്നതിന്റെ ഗന്ധം വന്നതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം ഉള്ളിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
യുവതിക്ക് ഏകദേശം 20 വയസ്സ് പ്രായമുണ്ടെന്നും വെള്ള സ്യൂട്ട് ധരിച്ചിരുന്നതായും സംഭവസ്ഥലം സന്ദർശിച്ച ഭദോഹി പോലീസ് സൂപ്രണ്ട് (എസ്പി) മീനാക്ഷി കത്യായൻ പറഞ്ഞു.
തിരിച്ചറിയാനാകാത്ത വിധം മൃതദേഹം മുഖം മുതൽ അരക്കെട്ട് വരെ പെട്രോൾ ഒഴിച്ച് കത്തിച്ചിരുന്നു.
സ്ത്രീയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതായി തോന്നുന്നു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കത്യായൻ പറഞ്ഞു.