ഒരിക്കലും പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കാത്ത ദാമ്പത്യ ജീവിതത്തിൽ നിന്നും ഡിവോഴ്സ് ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ, സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നയാളാണ് നികിത സച്ചു എന്ന പെണ്കുട്ടി. അംഗീകരിക്കാനാവാത്ത സാഹചര്യത്തിൽ നിന്നും സ്വതന്ത്രയായി ജീവിക്കണമെന്ന് സ്വീകരിച്ച തീരുമാനം വിജയമാക്കി മാറ്റുവാൻ ഇവർ നേരിടേണ്ടി വന്ന സാഹചര്യം വളരെ കടുപ്പമേറിയതാണ്.
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ മധുരമുള്ളതാക്കി മാറ്റുവാൻ താൻ സഞ്ചരിച്ച വഴികളെക്കുറിച്ച് അന്തരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് ഇവർ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.
നൊന്തുപെറ്റ കുഞ്ഞിനെ പോലും ഉപേക്ഷിക്കുവാൻ നിർബന്ധിതയായ തന്നെ എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും, സ്വന്തം കുഞ്ഞിനെ അവന്റെ അച്ഛന്റെ അടുത്ത് സെയ്ഫാക്കിയ അമ്മയായേ എനിക്ക് എന്നെ ഉൾക്കൊള്ളാനാകു എന്ന് നികിത പറയുന്നു. അതിനുള്ള കാരണമായി നികിത വ്യക്തമാക്കുന്നത് അവന്റെ വിശപ്പ് എന്നിലെ അമ്മയോ സ്ത്രീയോ താങ്ങില്ലെന്നുള്ളതാണ്.
സ്വന്തം കാലിൽ നിൽക്കുവാനുള്ള പോരാട്ടത്തിൽ കടുത്ത വെല്ലുവിളികളെ സാഹസികമായി തന്നെ നേരിട്ട നികിത ഇപ്പോൾ “ചായ കപ്പൽ’ എന്ന റെസ്റ്റൊറന്റിന്റെ ഉടമയാണ്. ഞാൻ തോറ്റാൽ ഈ ഭൂമിയിലെ അതിജീവിതത്തിന് പൊരുതുന്ന എല്ലാ സ്ത്രീകളും തോറ്റ് പോയ പോലെ എനിക്ക് തോന്നുമെന്ന് നികിത പറയുന്നു.
നികിതയ്ക്ക് സ്ത്രീ സമൂഹത്തോട് പറയുവാനുള്ളത് ഇതാണ്. “എന്റെ ഏറ്റവും പ്രിയപ്പെട്ട പെണ്ണുങ്ങളേ.. നിങ്ങൾക്ക് മുന്നിൽ മൂന്ന് വഴികളുണ്ട്, മരിക്കുക…സഹിക്കുക.. പോരാടുക….. മൂന്നാമത്തതിൽ ഏറ്റവും ഭംഗിയുള്ള ഏറ്റവും കംഫർട്ടായ കോണ്ഫിഡന്റായ ഒരവസാന നമ്മളുണ്ട്.. ആ നമ്മളാണ് ശരിക്കും നമ്മൾ’. നികിത സച്ചു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം