മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ അടുക്കളയില്‍നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. മികച്ച ബാറ്റ്സ്മാന് എന്നു പേരെടുത്ത താരം നന്നായി പാചകം ചെയ്യുന്നയാളുമാണ്.
വനിതാ ദിനത്തില്‍ വീട്ടിലെ വനിതകള്‍ക്കായാണ് സച്ചിന് അടുക്കളയില്‍ കയറിയത്. അമ്മയ്ക്കും ഭാര്യ അഞ്ജലിക്കും മകള്‍ സാറയ്ക്കും വേണ്ടിയാണെന്നു പറഞ്ഞാണ് മുന്‍ ഇന്ത്യന്‍ താരം പാചകത്തിലേക്ക് കടന്നത്. ബൈംഗന്‍ ഭര്ത (വഴുതന കൊണ്ടുള്ള ഒരുതരം വിഭവം) എന്ന ഒരു പഞ്ചാബി വിഭവമാണ് സച്ചിന് ഉണ്ടാക്കിയത്.
സച്ചിന്റെ പാചകം ഇന്ത്യന്‍ ടീമിന് ഒന്നടങ്കം അറിയുന്ന കാര്യമാണ്. 1990ല്‍ അജയ് ജഡേജയുടെ വീട്ടില്‍വച്ച് അന്നത്തെ ഇന്ത്യന്‍ ടീമിനായി സച്ചിന് ബൈംഗന്‍ ഭര്ത പാകം ചെയ്ത് നല്‍കിയിരുന്നു.