ബെർലിൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ഓക്ക്ലൻഡ് തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് അനന്തര കാലഘട്ടത്തിൽ കോവിഡ് പൂർവ കാലത്തേതിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഈ നഗരങ്ങളുടെ പട്ടികയിൽ വന്നിരിക്കുന്നത്.
സുസ്ഥിരത, അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് സൂചികയാക്കിയത്.
പുതിയ പട്ടികയിൽ യൂറോപ്യൻ നഗരങ്ങളുടെ സ്ഥാനത്തിന് ഗണ്യമായ ഇടിച്ചിലുണ്ടായി. അതേസമയം, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ നഗരങ്ങൾ വലിയ തോതിലുള്ള മുന്നേറ്റവും നടത്തി.
ജപ്പാനിലെ ഒസാക്കയാണ് പട്ടികയിൽ രണ്ടാമത്. മൂന്നാമത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ്. ന്യൂസിലൻഡിലെ വെല്ലിംഗ്ടണ് നാലാമതും ജപ്പാൻ തലസ്ഥാനം ടോകിയോ അഞ്ചാമതും.
പരന്പരാഗതമായി ആധിപത്യം പുലർത്തിയിരുന്ന യൂറോപ്യൻ നഗരങ്ങളോ അമേരിക്കൻ നഗരങ്ങളോ ആദ്യ അഞ്ചിൽ സ്ഥാനപിടിച്ചില്ല.
കൊറോണ വൈറസ് പാൻഡെമിക് മാറ്റിയ വാർഷിക റാങ്കിംഗിൽ ന്യൂസിലാന്റിലെ ഓക്ക്ലാൻഡിനെ ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തു.
പകർച്ചവ്യാധിക്കിടയിലും താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ രണ്ട് യൂറോപ്യൻ നഗരങ്ങളായ ആദ്യ പത്തിൽ സൂറിച്ച് (ഏഴാം സ്ഥാനം), സ്വിറ്റ്സർലൻഡിലെ ജനീവ (എട്ടാം സ്ഥാനം)എന്നിവ ഇടംനേടി.
ജർമനിയിലെ ഹാംബുർഗും ഓസ്ട്രിയയിലെ വിയന്നയും ഏറ്റവും സജീവമായ നഗരങ്ങളെന്ന റാങ്കിംഗിൽ മുൻ വർഷങ്ങളിലെപ്പോലെ മുന്നിലെത്തി. എന്നാൽ വാർഷിക റാങ്കിംഗിൽ ഇരു നഗരങ്ങൾക്കും കാര്യമായ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഗ്ലോബൽ ലൈവബിലിറ്റി സൂചികയിൽ, കൊറോണ വൈറസ് പാൻഡെമിക്കിലും യൂറോപ്യൻ നഗരങ്ങൾ ആകർഷകമായി മാറി. മറ്റു പ്രധാന യൂറോപ്യൻ നഗരങ്ങളായ പ്രാഗ്, ഏഥൻസ്, റോം എന്നിവ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റാങ്കിംഗിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ മോശമായി.
ജർമ്മൻ നഗരങ്ങളായ ഫ്രാങ്ക്ഫർട്ട് (29), ഡ്യൂസെൽഡോർഫ് (28) എന്നിവയും റാങ്കിംഗിൽ താഴെയായി. 140 നഗരങ്ങളെയാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) സർവേയിൽ ഉൾപ്പെടുത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ