വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ താമസിച്ചതിനെ തുടർന്ന് യുവതിയെ പോസ്റ്റിൽ കെട്ടിയിട്ട് അപമാനിച്ചു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കൊള്ളീഗലിലാണു സംഭവം.
നാട്ടുകാർ നോക്കിനിൽക്കെയാണ് രാജാമണി എന്ന യുവതിയെ പോസ്റ്റിൽ കെട്ടിയിട്ടത്. പ്രദേശത്ത് ഒരു ചെറിയ ഹോട്ടൽ നടത്തുന്ന രാജാമണിക്ക് ചിട്ടി ഇടപാടുകളുമുണ്ട്. അടുത്തിടെ ചിലരിൽനിന്ന് ഇവർ 50000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ ഈ പണം തിരികെ നൽകാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് പണം നൽകിയവരിൽ ചിലർ ചേർന്ന് യുവതിയെ പോസ്റ്റിൽ കെട്ടിയിടുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
#WATCH A woman was tied to a pole in Kodigehalli, Bengaluru, yesterday, allegedly for not repaying a loan she took. Police have arrested 7 people in connection with the incident. #Karnataka pic.twitter.com/jpwX3Cr0Gu
— ANI (@ANI) June 14, 2019