പുതിയ ഡ്രസ് കോഡുമായി വണ്ടര്‍ലാ; സാരിയും പര്‍ദ്ദയും മുണ്ടുമെല്ലാം ഇനി പടിയ്ക്കു പുറത്ത്

wwwകാക്കനാട് : കേരളത്തിലെ നമ്പര്‍ വണ്‍ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലയില്‍ പുതിയ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. വാട്ടര്‍ റൈഡുകളില്‍ കയറുമ്പോള്‍ സാരി, നൈറ്റി, ചുരിദാര്‍, സാല്‍വാര്‍ ഷോള്‍, സ്കാര്‍ഫ്, ശിരോവസ്ത്രങ്ങള്‍, ബുര്‍ഖ, പര്‍ദ്ദ, കാര്‍ഗോ പാന്റ്, ഷര്‍ട്ട് മുണ്ട് എന്നിവ ഇനി ധരിക്കാന്‍ പാടില്ലയെന്നാണ് പുതിയ നിബന്ധന.

പോളീസ്റ്റര്‍, നൈലോണ്‍ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടുമാത്രമേ ഇനി വാട്ടര്‍ റൈഡുകളില്‍ കയറാനാഗ്രഹിക്കുന്നവര്‍ ധരിക്കാവൂ എന്നും പുതിയ ചട്ടത്തില്‍ പറയുന്നു. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. സുരക്ഷാ കാരണങ്ങളാല്‍ സാരി, ഷോളുകള്‍, സ്കാര്‍ഫുകള്‍,ശിരോവസ്ത്രങ്ങള്‍ തുടങ്ങിയവ മറ്റു റൈഡുകളിലും ഇനിമുതല്‍ അനുവദിക്കില്ല.

Related posts