മരം മുറിക്കാന്‍ വന്യജീവി സങ്കേതത്തിലെത്തിയതായിരുന്നു ആ തൊഴിലാളികള്‍. ഒടുവില്‍ വളരെ പണിപ്പെട്ട് മരം മുറിച്ചപ്പോള്‍ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച. പ്രേതത്തിന് സമാനമായ രൂപമായിരുന്നു അവര്‍ തടിയില്‍ കണ്ടത്.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കെന്റിലുള്ള സ്മാര്ഡെന് ഗ്രാമത്തിലായിരുന്നു സംഭവം . തൊഴിലാളികള്‍ നേരെ പോയത് മരംവെട്ടാന്‍ നിര്‍ദേശം നല്കിയ ഇയാന്‍ സ്യൂട്ടേഴ്സിന്റെയും റസ്സല്‍ ഡേവിസിന്റെയും അടുത്തേക്കാണ്ക്ക് പോയി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇവര്‍ക്ക് പക്ഷേ ആദ്യ കാഴ്ചയില്‍ തന്നെ പേടിയൊന്നും തോന്നിയില്ല . കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രത്തെ കുറിച്ചാണ് ഇയാന്‍ ആദ്യം ഓര്‍ത്തത്. ഉടന്‍ തന്നെ ഗൂഗിളില്‍ തിരഞ്ഞ് കാര്യം കണ്ടെത്തിയപ്പോള്‍ ചുറ്റുമുള്ളവരുടെയും ഭയം മാറി.
നോര്‍വീജിയന്‍ പെയിന്ററായ എഡ്വേര്‍ഡ് മഞ്ചിന്റെ ലോകപ്രശസ്തമായ ‘ദി സ്ക്രീം’ എന്ന പെയിന്റിംഗിനോടു സാദൃശ്യമുള്ള രൂപമാണ് മരത്തില്‍ തെളിഞ്ഞു വന്നത്. താഴ്ത്തടിയിലെ പാടുകളാണ് പ്രത്യേക രൂപത്തില്‍ കണ്ടത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാനും റസലും ഇവിടെ മരം മുറിക്കാന്‍ നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ഒരു കാഴ്ചയെന്ന് ഇവര്‍ പറയുന്നു.