ഫിറ്റ്നസിനെക്കുറിച്ച് ബോധവാന്മാരാണ് ഇപ്പോഴുള്ള ഒട്ടുമിക്ക ആളുകളും. ജിമ്മിലോ വീട്ടിലോ ഒക്കെ വ്യായാമം ചെയ്താണ് ഇവരൊക്കെ ആരോഗ്യം നിലനിര്‍ത്തുന്നത്.
ജിമ്മില്‍ പോകാന്‍ സാധിയ്ക്കാത്തവര്‍ തങ്ങളുടെ വീട്ടില്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു.
വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ വളരെയധികം പേരും ഉപയോഗിക്കുന്ന ഒന്നാണ് ട്രെഡ്മില്.
എന്നാല്‍ മരം കൊണ്ട് പണിത ഒരു ട്രെഡ്മില്ലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കര്‍ണാടക സ്വദേശിയായ ഒരു ആശാരിയാണ് മരം കൊണ്ടുള്ള ട്രെഡ്മില്ല് പണിതത്.
മരത്തിന്റെ ചെറിയ പാളികള്‍ വച്ച് നടക്കാനുള്ള പ്ലാറ്റ്ഫോം തയ്യാറാക്കുകയും ചെയിനും മറ്റും ഉപയോഗിച്ച് ഇത് കറക്കാന്‍ പര്യാപ്തമാക്കുകയും ചെയ്തിരിക്കുകയാണ്.
ഇതിന്റെ നിര്‍മ്മാണത്തിന്റെ ഏതാനും ഭാഗങ്ങളുടെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയുടെ അവസാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മരത്തിന്റെ ട്രെഡ്മില്ലില് ഇദ്ദേഹം തന്നെ നടന്നുകാണിക്കുന്നുമുണ്ട്.
മരം കൊണ്ട് വീട്ടുസാധനങ്ങളും ഫര്‍ണീച്ചറുകളും മറ്റും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു അടക്കം പല പ്രമുഖരും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കറന്റ് ആവശ്യമില്ലാത്ത, വലിയ ചെലവില്ലാതെ സ്വന്തമാക്കാന്‍ കഴിയുന്ന ട്രെഡ്മില് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.