72 വയസ്‌കാരിയുടെ അപൂര്‍വ്വ ജോലി! പ്രതിമയുടെ കണ്ണട സൂക്ഷിക്കല്‍

john-lennon-cuba-park-759യുവാക്കള്‍ മാത്രമല്ല, റിട്ടയര്‍മെന്റിന് ശേഷം ജോലി  അന്വേഷിച്ച് നടക്കുന്നവരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ഒരു ജോലി അത്യാവശ്യമായതിനാല്‍ അത് തേടുന്നവരും വിശ്രമജീവിതത്തിലെ ബോറടി മാറ്റാനായി ജോലി അന്വേഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരക്കാര്‍ക്ക് ആകര്‍ഷകമായ ശമ്പളം കിട്ടാറില്ല.

എന്നാല്‍ ക്യൂബയിലെ അലിഡ റോഡ്രിഗസ് പദ്രസ എന്ന വയോധികയുടെ ജോലി കിട്ടാന്‍ യുവാക്കള്‍ പോലും ഒന്ന് കൊതിക്കും. ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ആരാണ് കൊതിക്കാത്തത്. അതും അദ്ധ്വാനം തീര്‍ത്തും കുറവുള്ളൊരു ജോലി. കണ്ണാടി സൂക്ഷിക്കുക എന്നതാണ് ഇവരുടെ ജോലി. മനസ്സിലായില്ലല്ലേ..ക്യൂബയിലെ ഹവാനയിലെ  ലെന്നണ്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ജോണ്‍ ലെന്നന്റെ വെങ്കല പ്രതിമയില്‍ വച്ചിരിക്കുന്ന കണ്ണട ആരും അടിച്ചുമാറ്റിക്കൊണ്ട് പോവാതെ സൂക്ഷിക്കുക. ഇതിന് അവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം 625 ക്യൂബന്‍ പെസോയാണ് ഏകദേശം 625 ഇന്ത്യന്‍ രൂപ. എങ്ങനെ ഇഷ്ടപ്പെട്ടോ?

കാസ്‌ട്രോയെപ്പോലെ തന്നെ ക്യൂബക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു ജോണ്‍ ലെന്നന്‍. 2000 ത്തില്‍ ജോണ്‍ ലെന്നന്റെ ഇരുപതാം ചരമ വാര്‍ഷികത്തിനാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രതിമ കാസ്‌ട്രോ തന്നെ ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഈ ജോലി ചെയ്തുവരുന്നു. 12 മണിക്കൂറാണ് ഇവരുടെ ജോലി സമയം. സന്ദര്‍ശകര്‍ പ്രതിമയുടെ ഒപ്പം ഫോട്ടോ എടുക്കുന്ന സമയങ്ങളില്‍ അതീവ ജാഗ്രതയോടെ ഇവര്‍ അടുത്ത് കാണും. 2000 ത്തില്‍ ലെന്നന്റെ പ്രതിമ ഈ പാര്‍ക്കില്‍ സ്ഥാപിച്ചതിന് ശേഷം നിരവധി തവണ കണ്ണട മോഷണം പോയിട്ടുണ്ട്. കണ്ണട വാങ്ങി വാങ്ങി മടുത്ത അധികൃതര്‍ ഇവ സൂക്ഷിക്കാനായി ഒരാളെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts