കാത്തിരുന്ന് കിട്ടിയ ജോലി പത്ത് മിനിറ്റിനുള്ളിൽ ഉപേക്ഷിക്കണ്ട അവസ്ഥ വന്നിട്ടുണ്ടോ? യുകെയിൽ നിന്നുള്ള സോഫി വാർഡ് സോഷ്യൽ മീഡിയയിലാണ് തന്റെ അനുഭവം പങ്കുവച്ചത്. ഗ്രോസറി ചെയിനുകളിൽ പല ഇടങ്ങളിലായി ജോലിക്കായി നോക്കിയിരുന്നു.
എന്നാൽ അവിടെയൊന്നും തനിക്ക് ജോലി കിട്ടിയില്ല. പല ജോലിക്കും ഇന്റർവ്യൂവിന് പോകും. എന്നാൽ, ആദ്യ റൗണ്ടുകൾ കഴിഞ്ഞാൽ പിന്നെ ആരും തന്നെ വിളിക്കാറില്ല എന്നാണ് സോഫി വാർഡ് പറയുന്നത്.
കാത്തിരിപ്പിന് ഒടുവിൽ ചൈൽഡ്കെയർ മേഖലയിൽ സോഫിയയ്ക്ക് ജോലി ലഭിച്ചു. എന്നാൽ അവിടെ ജോലിക്കെത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കു കുട്ടികൾ കൂട്ടത്തോടെ കരഞ്ഞു. അവരുടെ കരച്ചിൽ കേട്ടതോടെ 10 മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കാൻ യുവതിക്ക് കഴിഞ്ഞില്ല. അപ്പോൾത്തന്നെ യുവതി അവിടെ നിന്നും ഇറങ്ങിപ്പോയി.
ഭക്ഷണം കൊണ്ടുപോയ പാത്രം പോലും എടുക്കാതെയാണ് താൻ അവിടെനിന്നും ഇറങ്ങിയത് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. എന്തുകൊണ്ടും മികച്ച തീരുമാനമാണ് ഇവർ എടുത്തത്. കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആരും ഒരു ജോലിക്കും കയറരുത്. ഇഷ്ടമല്ലെങ്കിൽ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങണം.