കോവിഡിനെത്തുടർന്നു തൊഴിൽരംഗത്തുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണു വർക്ക് ഫ്രം ഹോം. ഓഫീസിൽ പോകാതെ വീട്ടിലിരുന്നു പണിയെടുക്കുക എന്നത് ജോലിക്കാർ വലിയ ആവേശത്തോടെയാണു സ്വീകരിച്ചത്. എന്നാൽ, കേൾക്കുന്നതുപോലെ അത്ര സുഖകരമല്ല ഇതെന്നാണു പലരുടെയും അനുഭവസാക്ഷ്യം. ഇതുസംബന്ധിച്ച ഒരു യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കുറിപ്പിൽനിന്ന്: “ബംഗളൂരു, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ, പ്രത്യേകിച്ച് പങ്കാളിയോടൊപ്പം നിങ്ങളുടെ സ്വന്തം അപ്പാർട്ട്മെന്റിൽ വർക്ക് ഫ്രം ഹോം ഒരു സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ ഇത് സ്ക്വിഡ് ഗെയിമിന്റെ (ജീവൻ പണയപ്പെടുത്തിയുള്ള ഒരു രഹസ്യമത്സരം) പുതിയ തലമാണ്’.
ഈ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയമാണ്. ജോലിയും വീട്ടുജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഒട്ടേറെപ്പേർ പോസ്റ്റിനോട് യോജിച്ചു. ഓഫീസ് സ്ട്രെസ് + ഹോം സ്ട്രെസ് = മാരകമായ കോംബോ എന്ന് അഭിപ്രായപ്പെട്ടവരും നിരവധി. എന്നാൽ, മറ്റു ചിലർ കൂടുതൽ സമയം, കുടുംബത്തോടൊപ്പം കഴിയുന്നതിന്റെ മൂല്യം മനസിലാക്കാത്തതിനു പോസ്റ്റിട്ടയാളെ വിമർശിച്ചു.