സൂ​ര്യാ​ഘാ​തം: തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ക​ല്‍ ജോ​ലി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു; വീ​​ഴ്ച വ​​രു​​ത്തി​​യാ​​ല്‍ തൊ​​ഴി​​ലു​​ട​​മ​​ക​​ള്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും

കോ​​ട്ട​​യം: പ​​ക​​ല്‍ താ​​പ​​നി​​ല ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വെ​​യി​​ല​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് സൂ​​ര്യാ​​ഘാ​​തം ഏ​​ല്‍​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പ​​ക​​ല്‍ സ​​മ​​യ​​ത്തെ ജോ​​ലി​​സ​​മ​​യം പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച് ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഉ​​ത്ത​​ര​​വാ​​യി. മേ​​യ് 10 വ​​രെ പ​​ക​​ല്‍ സ​​മ​​യം വെ​​യി​​ല​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് ഉ​​ച്ച​​യ്​​ക്ക് 12 മു​​ത​​ല്‍ മൂ​​ന്നു വ​​രെ വി​​ശ്ര​​മ വേ​​ള​​യാ​​യി​​രി​​ക്കും.

രാ​​വി​​ലെ ഏ​​ഴു മു​​ത​​ല്‍ രാ​​ത്രി ഏ​​ഴു വ​​രെ​​യു​​ള്ള സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ എ​​ട്ടു മ​​ണി​​ക്കൂ​​റാ​​യി ജോ​​ലി സ​​മ​​യം നി​​ജ​​പ്പെ​​ടു​​ത്തി​​യും ഷി​​ഫ്റ്റ് വ്യ​​വ​​സ്ഥ​​യി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് രാ​​വി​​ല​​ത്തെ ഷി​​ഫ്റ്റ് ഉ​​ച്ച​​യ്ക്ക് 12ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന ത​​ര​​ത്തി​​ലും ഉ​​ച്ച​​യ്ക്കു​​ശേ​​ഷ​​മു​​ള്ള ഷി​​ഫ്റ്റ് വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ലും പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.

തൊ​​ഴി​​ലു​​ട​​മ​​ക​​ള്‍ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജോ​​ലി സ​​മ​​യം മേ​​ല്‍ പ​​റ​​ഞ്ഞ രീ​​തി​​യി​​ല്‍ ക്ര​​മീ​​ക​​രി​ക്ക​ണം വീ​​ഴ്ച വ​​രു​​ത്തി​​യാ​​ല്‍ തൊ​​ഴി​​ലു​​ട​​മ​​ക​​ള്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​ന്ന് ജി​​ല്ലാ ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​ര്‍ (എ​​ന്‍​ഫോ​​ഴ്‌​​സ്മെ​​ന്‍റ്) അ​​റി​​യി​​ച്ചു. നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടാ​​ല്‍ താ​​ഴെ പ​​റ​​യു​​ന്ന ന​​മ്പ​​റു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ടാം.

ജി​​ല്ലാ ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​ര്‍ കോ​​ട്ട​​യം: 8547655265
അ​​സി​. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, ഒ​​ന്നാം സ​​ര്‍​ക്കി​​ള്‍, കോ​​ട്ട​​യം: 8547655389
അ​​സി​. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, ര​​ണ്ടാം സ​​ര്‍​ക്കി​​ള്‍, കോ​​ട്ട​​യം: 8547655390
അ​​സി​. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, ച​​ങ്ങ​​നാ​​ശേ​​രി: 8547655391
അ​​സി​. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, പു​​തു​​പ്പ​​ള​​ളി: 8547655392
അ​​സി​. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: 8547655393
അ​​സി​. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, പാ​​ലാ: 8547655394
അ​​സി. ലേ​​ബ​​ര്‍ ഓ​​ഫീ​​സ്, വൈ​​ക്കം: 8547655395

Related posts

Leave a Comment