പതിവായി ചെക്കപ്പുകൾ
പതിവായി ചെക്കപ്പുകള്‍ നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോള്‍ എന്നിവ സാധാരണനിലയില്‍ നിലനിർത്താൻ സാധിക്കും.
ഹൃദയാഘാതം ഉണ്ടായാൽ
ഹൃദയാഘാതം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഹൃദയപേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍ നല്‍കുക, അടഞ്ഞ ഹൃദയധമനികള്‍ തുറക്കുന്നതിനുള്ള ആൻജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് സർജറികള്‍ തുടങ്ങിയവയാണ് ചികിത്സാരീതികളില്‍ ഉള്‍പ്പെടുന്നത്.
ബയോ റിസോർബബിള്‍ സ്റ്റെന്റ്
ഹൃദയസംരക്ഷണത്തില്‍ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ് ബയോ റിസോർബബിള്‍ സ്റ്റെന്റുകള്‍. കാലക്രമേണ അലിഞ്ഞുപോകുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇവ ഹൃദയധമനികള്‍ക്ക് താത്കാലികമായി ഘടനാപരമായ സപ്പോര്‍ട്ട് നല്‍കുകയും ധമനികള്‍ ചുരുങ്ങുന്നത് തടയാനുള്ള മരുന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്നു.
മാറ്റങ്ങൾ ഉൾക്കൊള്ളാം
നീണ്ട ജോലിസമയവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം, പരിഹരിക്കാനുള്ള ഒരു പ്രശ്നമായി മാത്രമല്ല കാണേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നാം എങ്ങനെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ജീവിതത്തില്‍ അഭിവൃദ്ധി നേടുന്നു എന്നുള്ള കാര്യങ്ങള്‍ പുനർവിചിന്തനം ചെയ്യാനുള്ള ഒരു അവസരമായി കൂടി കാണണം.
വ്യത്യസ്തതലങ്ങളില്‍ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് വിജയവും ക്ഷേമവും പരസ്പരം യോജിപ്പോടെ നിലനില്‍ക്കുന്ന ഒരു ലോകം സൃഷ്ടിച്ചെടുക്കാം. ജോലിസ്ഥലം മുതല്‍ വ്യക്തിഗത ആരോഗ്യ പരിപാലം വരെ, മെഡിക്കല്‍ മുന്നേറ്റങ്ങള്‍ മുതല്‍ നഗരാസൂത്രണം വരെ, വ്യത്യസ്ത മേഖലകളില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാം. അതുവഴി വരുംതലമുറയ്ക്ക് ആരോഗ്യകരവും കൂടുതല്‍ സംതൃപ്തവുമായ ജീവിതം വാഗ്ദാനം ചെയ്യാം.
വിവരങ്ങൾ:
ഡോ. രാജശേഖർ വർമ,
സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി
ആസ്റ്റർ മെഡിസിറ്റി, കൊച്ചി