ടോക്കിയോ: ഐടി മേഖലയിലും മറ്റും ജോലിയുടെ ടെൻഷൻ താങ്ങാൻ പറ്റാത്തതാണ്. മാനസികമായും ശാരീരികവുമായി തളർന്നു പോകുന്ന സ്ഥിതി. ഇതിനൊരു പരിഹാരമായി ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനുള്ള സേവനവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഒരു ജപ്പാൻ കമ്പനി.
ഹാൻസം വീപ്പിംഗ് ബോയ് (കരയുന്ന നല്ല മനുഷ്യൻ) എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് “വീപ്പിംഗ് ബോയി’യെ ഓൺലൈനായി തെരഞ്ഞെടുക്കാം.
അവർ നേരിട്ടെത്തി ജോലിസംബന്ധമായ സമ്മർദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചും വൈകാരിക പിന്തുണ നൽകുകയും ചെയ്യും. 7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്.