ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവർ നേരെ ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാർ, 94 കുട്ടികൾ, 33 ചെറുമക്കൾ. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേർന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 180 പേർ.
സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രായം 72. മിസോറാമിലെ ബക്താംഗ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. അദ്ദേഹത്തിനു സ്വന്തമായി ഒരു ക്രൈസ്തവ സഭയുണ്ട്. ചനാ പൗൾ എന്നാണ് അതിന്റെ പേര്. കുടുംബത്തിന്റെ കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടത്രേ. അതും അമേരിക്കയിൽ നിന്ന്.
ആദ്യ വിവാഹം കഴിക്കുന്നത് പതിനേഴാം വയസിലാണ്. പിന്നീട് ഒരു വർഷത്തിൽ തന്നെ ഒന്പത് വിവാഹങ്ങൾ. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാർക്ക് 40 വയസിനു താഴെയാണ് പ്രായം. ഇതിൽ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങൾ തന്നെ വലിയൊരു കഥയാണ്. രണ്ടു പേർക്ക് ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ സാധിക്കാത്ത കാലത്താണ് ഇപ്പോൾ 180 പേർ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓർക്കണം.
റിപ്പോർട്ട്: ജോർജ് തുന്പയിൽ