മുംബൈ: നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 2023 ഏകദിന ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം വരുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ. വരുംദിവസങ്ങളിൽ പുതിയ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിക്കും.
അഹമ്മദാബാദിൽ ഒക്ടോബർ 15ന് നടക്കേണ്ട ഇന്ത്യ x പാക്കിസ്ഥാൻ മത്സരം 14ലേക്ക് മാറ്റണമെന്ന ആവശ്യം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സ്ഥിതിക്കാണു ലോകകപ്പ് ഷെഡ്യൂൾ മാറേണ്ടിവന്നത്.