റ​ഷ്യ​യി​ൽ ക​ളി കാ​ണാ​ൻ ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാ​യി  മു​ക്കം സ്വ​ദേ​ശി​കളായ സാ​ദി​ഖ് റ​ഹ്മാനും നാ​ജി​ഹും

സ്വന്തം ലേഖകൻ
മു​ക്കം: ഖ​ത്ത​റി​ൽ നി​ന്നു​ള്ള വ​ർ​ക്കേ​ഴ്സ് അം​ബാ​സ​ഡ​ർ​മാ​രാ​യി റ​ഷ്യ​ൻ ലോ​ക​ക​പ്പ് കാ​ണാ​ൻ ഭാ​ഗ്യം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ് രണ്ട് മ​ല​യാ​ളി​ക​ൾ​ക്ക്. മു​ക്കം നെ​ല്ലി​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി സാ​ദി​ഖ് റ​ഹ്മാ​ൻ, കു​നി​യി​ൽ സ്വ​ദേ​ശി നാ​ജി​ഹ് കാ​ര​ങ്ങാ​ട​ൻ എ​ന്നി​വ​രാ​ണ് സ്പെ​യി​ൻ താ​രം സാ​വി ഹെ​ർ​ണാ​ണ്ട​സി​നൊ​പ്പം ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാ​യി റ​ഷ്യ​യി​ലെ​ത്തി​യ​ത്.

2022 ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ദോ​ഹ​യി​ലെ സു​പ്രീം ക​മ്മ​റ്റി ഫോ​ർ ഡെ​ലി​വ​ർ ആ​ൻ​ഡ് ലെ ​ഗ​സി​യാ​ണ് ഇ​വ​രെ റ​ഷ്യ​യി​ലേ​ക്ക് വ​ർ​ക്കേ​ഴ്സ് അം​ബാ​സ​ഡ​ർ​മാ​രാ​യി അ​യ​ച്ച​ത്. ഖ​ത്ത​റി​ലെ യൂ​ത്ത് ക്ല​ബ് അ​ൽ കോ​റി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ് ഇ​വ​രെ ന​യി​ക്കു​ന്ന സാ​വി ഹെ​ർ​ണാ​ണ്ട​സ്.

മൊ​ത്തം എട്ട് യൂ​ത്ത് അം​ബാ​സ​ഡ​ർ​മാ​രി​ൽ രണ്ടുപേ​ർ മാ​ത്ര​മാ​ണ് മ​ല​യാ​ളി​ക​ൾ. റ​ഷ്യ​യി​ലെ​ത്തി ലോ​ക​ക​പ്പ് കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട​ന്ന് സാ​ദി​ഖ് റ​ഹ്മാ​ൻ പ​റ​ഞ്ഞു. അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​രാ​ധ​ക​നാ​യ നാ​ജി ഹും ​ഫ്രാ​ൻ​സി​ന്‍റെ ആ​രാ​ധ​ക​നാ​യ സാ​ദി​ഖും ടീ​മി​ലെ ക​ളി​ക്കാ​രേ​യും ഇ​ഷ്ട ടീ​മു​ക​ളു​ടെ ക​ളി​യും കാ​ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Related posts