മോസ്കോ: റഷ്യൻ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ കളിക്കാൻ പുതിയ പന്ത്. പ്രീക്വാർട്ടർ മുതൽ ഉപയോഗിക്കാൻ “ടെൽസ്റ്റാർ മെച്ച്റ്റ’ എന്നു പേരിട്ടിരിക്കുന്ന പന്ത് ഫിഫ അവതരിപ്പിച്ചു. പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് തയറാക്കിയ വെള്ളയിൽ ചുവപ്പ് നിറത്തിലുള്ള പന്തുകളാണിത്.
ഗ്രൂപ്പ് ഘട്ടത്തിൽ “ടെൽസ്റ്റാർ-18′ എന്ന പന്താണ് ഉപയോഗിച്ചിരുന്നത്. കറുപ്പും വെളുപ്പും നിറങ്ങൾ ചേർന്ന പന്തായിരുന്നു ടെൽസ്റ്റാർ-18. ടൂർണമെന്റ് ആവേശം വർധിച്ചതോടെ പുതിയ പന്ത് പുറത്തിറക്കുകയായിരുന്നെന്ന് അഡിഡാസ് വിശദീകരിച്ചു. 1970 മുതല്‍ എല്ലാ ലോകകപ്പുകളിലും പന്ത് നിര്‍മിക്കാനുള്ള ചുമതല അഡിഡാസിനാണ്.