മോസ്കോ: ലോകകപ്പ് മത്സരം കാണാൻ മൂന്നു സ്വിസ് ആരാധകർ റഷ്യയിലെത്തിയത് 1,240 മൈൽ ട്രാക്റ്ററിൽ! സെർബിയയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം കാണുന്നതിനായിരുന്നു ഈ യാത്ര. ഗ്രൂപ്പ് ഇയിൽ സ്വിറ്റ്സർലൻഡിന് ഒരു പോയിന്റും സെർബിയയ്ക്ക് മൂന്നു പോയിന്റും ലഭിച്ചിട്ടുണ്ട്.
ബീറ്റ് സ്റ്റുഡറും രണ്ടു സുഹൃത്തുക്കളും 12 ദിവസമെടുത്ത് യാത്ര പൂർത്തിയാക്കി. ട്രാക്ടറുകളുടെ തോഴനായ സ്റ്റുഡർ 1964 മോഡൽ ട്രാക്ടറുമായാണ് റഷ്യയിലെത്തിയത്. ട്രാക്ടറുകൾക്കായി ഒരു മ്യൂസിയം അദ്ദേഹം സ്വിറ്റ്സർലൻഡിൽ ഒരുക്കിയിട്ടുണ്ട്.
ജോസ് കുമ്പിളുവേലിൽ