മോസ്കോ: ഏതു കായിക ഇനത്തിലായാലും അമൂല്യം തന്നെയാണ് അതിലെ ലോകകപ്പ് ട്രോഫികൾ. എന്നാൽ, ഫുട്ബോൾ ലോകകപ്പ് ട്രോഫി പണത്തിന്റെ മൂല്യത്തിൽ മറ്റു പലതിനെക്കാളും ഉയരത്തിൽ. 36.8 സെന്റീമീറ്റർ ഉയരവും 6.1 കിലോഗ്രാം തൂക്കവുമുള്ള ട്രോഫി പൂർണമായി സ്വർണത്തിലാണ് നിർമിച്ചിട്ടുള്ളത്. ഗ്രാമിന് 36 യൂറോ എന്ന കണക്കിൽ ട്രോഫിയുടെ മൂല്യം 132,300 യൂറോയാണ്.
ഓസ്കർ ട്രോഫിയും സ്വർണമെന്നു പറയുന്നെങ്കിലും അത് കോട്ടിംഗ് മാത്രമാണ്. മൂല്യം 250 യൂറോയ്ക്കും 350 യൂറോയ്ക്കും ഇടയിൽ. ഇതിന്റെ 440 മടങ്ങ് അധികമാണ് ലോകകപ്പ് ട്രോഫിയുടെ മൂല്യം. അതിനാൽ തന്നെ ലോകകപ്പിന്റെ യഥാർഥ ട്രോഫി ഫിഫയുടെ അലമാരയിലാണ് സൂക്ഷിക്കാറുള്ളത്. ജേതാക്കൾക്ക് കൊടുത്തുവിടുന്നത് ഇതിന്റെ മാതൃക മാത്രവും.