മസ്ക്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഒമാനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഇന്ത്യയിൽ വന്നു കളിച്ചപ്പോഴും ഒമാനായിരുന്നു വിജയം.
33-ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനിയാണ് ഒമാന്റെ വിജയഗോൾ നേടിയത്. ബോക്സിൽ ഗസാനിയെ രാഹുൽ ബെക്കെ വീഴ്ത്തിയതിനാണു റഫറി പെനാൽറ്റി വിധിച്ചത്. അഞ്ചാം മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റി ഒമാനു മുതലാക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ തോൽവിയോടെ ഇന്ത്യ യോഗ്യത റൗണ്ടിന്റെ ഈ ഘട്ടം കടക്കില്ല എന്ന് ഉറപ്പായി. അഞ്ചു മത്സരങ്ങളിൽനിന്ന് മൂന്ന് പോയന്റാണ് ഇന്ത്യക്കുള്ളത്. ഒൻപത് പോയന്റുള്ള ഒമാൻ രണ്ടാമതും. ഇനി അവസാന മൂന്നു മത്സരങ്ങൾ ഇന്ത്യ വിജയിച്ചാൽ പോലും ഇന്ത്യ അടുത്ത ഘട്ടത്തിലേക്കു കടക്കില്ല.