മോസ്കോ: ഇനി ലോകം ചെറു തുകൽ പന്തിനോളം ചെറുതാകും. അതിന്റെ കേന്ദ്രം റഷ്യയായിതീരും. ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് റ ഷ്യന് ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് നിര്‍ണയം മോസ്കോയില്‍ പൂര്‍ത്തിയായി. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയെ ആതിഥേയരായ റഷ്യ നേരിടും. പോർച്ചുഗലും സ്പെയിനും ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയാണ് ഇത്തവണത്തെ മരണഗ്രൂപ്പ്. ആരാധകരുടെ ഇഷ്ടക്കാരായ അർജന്റീനയ്ക്കും ബ്രസീലിനും താരതമ്യേന ദുർബലരായ എതിരാളികളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്.
എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ അണിനിരക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. 2018 ജൂണ്‍ 14ന് തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനല്‍ ജൂലൈ 15നാണ്. ലോകകപ്പിനുള്ള ടീമു കളുടെ യോഗ്യതാ പോരാട്ടങ്ങള്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.
ഗ്രൂപ്പ് എ:
റഷ്യ, സൗദി, ഈജിപ്ത്, യുറുഗ്വായ്
ഗ്രൂപ്പ് ബി:
പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ, ഇറാൻ.
ഗ്രൂപ്പ് സി:
ഫ്രാൻസ്, ഓസ്ട്രേലിയ, പെറു, ഡെൻമാർക്ക്
ഗ്രൂപ്പ് ഡി:
അർജന്റീന, ഐസ്ലൻഡ്, ക്രൊയേഷ്യ, നൈജീരിയ
ഗ്രൂപ്പ് ഇ:
ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്ററിക്ക, സെർബിയ
ഗ്രൂപ്പ് എഫ്:
ജർമനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ
ഗ്രൂപ്പ് ജി:
ബെൽജിയം, പനാമ, ട്യുണീഷിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് എച്ച്:
പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ