ലോകഫുട്ബോളർ: മെസി പുറത്ത്!

സൂ​​റി​​ച്ച്: ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ഫു​​ട്ബോ​​ള​​ർ​​ക്കു​​ള്ള ഷോ​​ർ​​ട്ട് ലി​​സ്റ്റി​​ൽ​​നി​​ന്ന് ബാഴ്സലോണയുടെ അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​​യ​​ണ​​ൽ മെ​​സി പു​​റ​​ത്ത്. 2006നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് മെ​​സിക്ക് അ​​വ​​സാ​​ന മൂ​​ന്നി​​ൽ സ്ഥാ​​നം ല​​ഭി​​ക്കാ​​തെ പോ​​കു​​ന്ന​​ത്. 2008 മു​​ത​​ൽ മെ​​സി​​യും റൊ​​ണാ​​ൾ​​ഡോ​​യും മാ​​റി​​മാ​​റി ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ഫു​​ട്ബോ​​ള​​ർ​​ക്കു​​ള്ള പു​​ര​​സ്കാ​​രം നേ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

അ​​വ​​സാ​​ന മൂ​​ന്നി​​ൽ പോ​ർ​ച്ചു​ഗ​ൽ താ​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്കൊ​​പ്പം ക്രൊ​യേ​ഷ്യ​യു​ടെ ലൂ​​ക്ക മോ​​ഡ്രി​​ച്ചും ഈ​ജി​പ്തി​ന്‍റെ മു​​ഹ​​മ്മ​​ദ് സ​​ലാ​​യു​​മാ​​ണു​​ള്ള​​ത്. മോ​​ഡ്രി​​ച്ചും സ​​ല​​യും ആ​​ദ്യ​​മാ​​യാ​​ണ് അ​​വ​​സാ​​ന മൂ​​ന്നി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ന്ന​​ത്. മോ​ഡ്രി​ച്ച് റ​യ​ൽ മാ​ഡ്രി​ഡി​ലും സ​ല ലി​വ​ർ​പൂ​ളി​ലു​മാ​ണ് ക്ല​ബ് ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​ത്. റ​യ​ലി​ൽ​നി​ന്ന് ഈ ​വ​ർ​ഷം റൊ​ണാ​ൾ​ഡോ യു​വ​ന്‍റ​സി​ലേ​ക്ക് ചേ​ക്കേ​റി​യി​രു​ന്നു.

മെസിക്ക് ഡബിൾ; എട്ടടിച്ച് ബാഴ്സ

ബാ​ഴ്‌​സ​ലോ​ണ: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ലാ ​ലി​ഗ​യി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ ഹ്യൂ​സ്‌​ക​യു​ടെ വ​ല​യി​ല്‍ ദ​യാദാ​ക്ഷി​ണ്യ​മൊ​ട്ടു​മി​ല്ലാ​തെ ബാ​ഴ്‌​സ​ലോ​ണ ഗോ​ള​ടി​ച്ചു​കൂ​ട്ടി. ല​യ​ണ​ല്‍ മെ​സി, ലൂ​യി സു​വാ​ര​സ് എ​ന്നി​വ​ര്‍ ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ 8-2നാ​ണ് ഹ്യൂ​സ്‌​ക​യെ തോ​ല്‍പ്പി​ച്ച​ത്.

ഈ ​ജ​യ​ത്തോ​ടെ ലാ ​ലി​ഗ​യി​ല്‍ ആ​ദ്യ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ച ര​ണ്ടാ​മ​ത്തെ ടീ​മാ​യി ബാഴ്സ. റ​യ​ലും ബാ​ഴ്‌​സ​യും മാ​ത്ര​മാ​ണ് ആ​ദ്യ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ച ടീ​മു​ക​ള്‍. ലീ​ഗി​ല്‍ ആ​ദ്യ​മാ​യി ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ ഹ്യൂ​സ്‌​ക നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ദ്യം ഗോ​ള​ടി​ച്ചു.

മൂ​ന്നാം മി​നി​റ്റി​ല്‍ ചു​കോ ഹെ​ര്‍ണാ​ണ്ട​സാ​ണ് സ​ന്ദ​ര്‍ശ​ക​രെ മു​ന്നി​ലെ​ത്തി​ച്ച​ത്. ഹ്യൂ​സ്‌​ക​യു​ടെ ലീ​ഡ് 16-ാം മി​നി​റ്റി​ല്‍ മെ​സി ത​ക​ര്‍ത്തു. ഹൊ​ര്‍ഹെ പൗ​ളി​ഡോ​യു​ടെ സെ​ല്‍ഫ് ഗോ​ള്‍ ബാ​ഴ്‌​സ​യ്ക്ക് ലീ​ഡ് ന​ല്‍കി. 39-ാം മി​നി​റ്റി​ല്‍ സു​വാ​ര​സി​ന്‍റെ ഗോ​ള്‍

ബാഴ്സയുടെ ലീ​ഡ് ഉ​യ​ര്‍ത്തി. വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി​യു​ടെ സേ​വ​നം ഗോ​ള്‍ നി​ര്‍ണ​യി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ലൈ​ന്‍ റ​ഫ​റി ആ​ദ്യ ഓ​ഫ് സൈ​ഡ് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​എ​ആ​റി​ലൂ​ടെ ഗോ​ള്‍ അ​നു​വ​ദി​ച്ചു. ഇ​ട​വേ​ള​യ്ക്കു പി​രി​യും മു​മ്പ് അ​ല​ക്‌​സ് ഗാ​ല​ര്‍ (42-ാം മി​നി​റ്റ്) ബാ​ഴ്‌​സ​യു​ടെ ലീ​ഡ് കു​റ​ച്ചു.

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഹ്യൂ​സ്‌​ക​യു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും തെ​റ്റി​ച്ചു​കൊ​ണ്ട് 13 മി​നി​റ്റി​നി​ടെ മൂ​ന്നു ഗോ​ളു​ക​ള്‍ വ​ന്നു. ഒ​സാ​മെ​ന്‍ ഡെം​ബ​ലെ (48), ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ച് (52) എ​ന്നി​വ​രും 61-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ഗോ​ളും ഹ്യൂ​സ്‌​ക​യു​ടെ വ​ല​യി​ല്‍ വീ​ണു. ജോ​ര്‍ഡി ആ​ല്‍ബ​യു​ടെ മി​ക​ച്ചൊ​രു പ്ര​ക​ട​ന​ത്തി​ലൂ​ടെ ബാ​ഴ്‌​സ ഏ​ഴാം ഗോ​ള്‍ നേ​ടി. ഇ​ഞ്ചു​റി ടൈ​മി​ല്‍ പെ​ന​ല്‍റ്റി​യി​ലൂ​ടെ സു​വാ​ര​സ് ബാ​ഴ്‌​സ​യ്ക്ക് എ​ട്ടാം ഗോ​ള്‍ ന​ല്കി.

ഹാ​ട്രി​ക് നേ​ടാ​നു​ള്ള അ​വ​സ​രം വേ​ണ്ടെ​ന്നു വ​ച്ച മെ​സി സ്‌​പോ​ട് കി​ക്ക് എ​ടു​ക്കാ​ന്‍ സു​വാ​ര​സി​ന് അ​വ​സ​രം ന​ല്കു​ക​യാ​യി​രു​ന്നു. ലാ ​ലി​ഗ​യി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ 2011നു​ശേ​ഷം ബാ​ഴ്‌​സ എ​ട്ട് ഗോ​ള്‍ നേ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

Related posts