ലോക ഹൃദയദിനം; സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം


സെ​പ്റ്റം​ബ​ര്‍ 29: മ​റ്റൊ​രു ലോ​ക ഹൃ​ദ​യ ദി​നം. വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണ് വ​സ്തു​ത.

‘ഹൃ​ദ്യ​മാ​യി ഹൃ​ദ​യ​ത്തെ മ​ന​സി​ലാ​ക്കൂ’ എ​ന്നാ​ണ് ലോ​ക ഹൃ​ദ​യ സം​ഘ​ട​ന 2023ല്‍ ​ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ഹൃ​ദ​യ​ത്തെ അ​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ​ഹൃ​ദ​യദി​നം.

ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി അ​വ​ബോ​ധ​മു​ള്ള ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ ഹൃ​ദ​യാ​രോ​ഗ്യം പ​രി​പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.
ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രും കു​ടും​ബം, അ​യ​ല്‍​ക്കാ​ര്‍, കൂ​ട്ടു​കാ​ര്‍, ബ​ന്ധു​ക്ക​ള്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​ങ്ങ​നെ ന​മു​ക്കു​ചു​റ്റു​മു​ള്ള​വ​ര്‍​ക്ക് ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വ് പ​ങ്കു​വ​യ്ക്ക​ണം.

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ​രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി
* പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
* ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗംകു​റ​യ്ക്കു​ക.
* പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗംഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം
ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ.. ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ – ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക.

മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.

ഐ​ടി മേ​ഖ​ല​യി​ല്‍ വാ​ശി​യോ​ടെ മ​ത്സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കു​ത്തി​യി​രു​ന്ന് രോ​ഗം വി​ല​യ്ക്കു വാ​ങ്ങു​ന്ന സ്ഥിതിയാണ്. ജിം, ​സൂം​ബ ഡാ​ന്‍​സ്, വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പ​ല തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന പ്രാ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഹൃ​ദ്രോ​ഗ കാ​ര​ണ​ങ്ങ​ളാ​യ പ്ര​മേ​ഹം, അ​മി​ത ര​ക്ത സ​മ്മ​ര്‍​ദം, അ​മി​ത കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ ആ​ഹാ​ര​ക്ര​മം, വ്യാ​യാ​മം, ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ക.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ
നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ സം​ശ​യം തീ​ര്‍​ക്കാ​ന്‍ നി​ര്‍​ദേശ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാവു​ക – ഇ​സി​ജി, ട്രോ​പോ​നി​ന്‍ ടെ​സ്റ്റ് എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ട്രെ​ഡ്മി​ല്‍ ടെ​സ്റ്റ്, എ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാ​ഫി, ആ​ന്‍​ജി​യോ​ഗ്രാം മു​ത​ലാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെയും രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും. രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി ല​ഭ്യ​മാ​ണ്.

മ​രു​ന്നു​ക​ള്‍ കൂ​ടാ​തെ ചി​ല​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി, ബൈ​പാ​സ് സ​ര്‍​ജ​റി എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. ഇ​തു കൂ​ടാ​തെ അ​തി​നൂ​ത​ന​മാ​യ ചി​ല ചി​കി​ത്സാ രീ​തി​ക​ള്‍ – അ​താ​യ​ത് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വാ​ല്‍​വ് മാ​റ്റി​വ​യ്ക്കു​ന്ന​ത് (TAVI), മു​റി​വി​ല്ലാ​തെ പേ​സ്മേ​ക്ക​ര്‍ വ​യ്ക്കു​ന്ന​ത് (Leadless pacemaker) തു​ട​ങ്ങി​യ​വ വ​രെ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്. എ​ന്നി​രു​ന്നാ​ലും അ​സു​ഖം വ​രാ​തെ​യു​ള്ള ഹൃ​ദ​യ​സം​ര​ക്ഷ​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ​: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്‍റ്
കാർഡിയോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം.
തിരുവനന്തപുരം

 

Related posts

Leave a Comment