
കോവിഡ് രോഗം ഗുരുതരമാവുന്നവരില്‍ ജനറിക് സ്റ്റിറോയ്ഡായ ഡെക്സാമെത്താസോണ്‍ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍.
ചെറിയ ഡോസില്‍ മരുന്ന് നല്‍കുന്നത് മരണ നിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് പരീക്ഷണ ഫലം തെളിയിക്കുന്നതായാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പരീക്ഷണ ഫലം വലിയ വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
ബ്രിട്ടന് കേന്ദ്രീകരിച്ച ആരോഗ്യവിദഗ്ധരാണ് പരീക്ഷണത്തിന് പിന്നില്‍. റിക്കവറി എന്നാണ് പരീക്ഷണത്തിന് നല്കിയ പേര്.
കൊവിഡ് രോഗികളില്‍ മരുന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
രോഗം അതിതീവ്രമായി വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്കാണ് മരുന്ന് കൂടുതല്‍ ഫലപ്രദമാകുന്നതെന്നും മരുന്ന് നല്കിയ നിരവനധി പേര് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മാര്ട്ടിന് ലാന്‍ഡ്രെ പറഞ്ഞു.
അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് നല്കുന്ന പ്രധാന സ്റ്റിറോയിഡാണ് ഡെക്സാമെത്താസോണ്‍. വില കുറഞ്ഞ മരുന്നാണ് ഡെക്സാമെത്താസോണ്‍ എന്നതും ആശ്വാസമാണ്.
അതേസമയം, കൊവിഡ് രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് മാത്രമാണ് ഡെക്സാമെത്തസോണ്‍ നല്‍കാവൂ എന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
പ്രതിരോധ മരുന്നെന്ന നിലക്ക് ഡെക്സാമെത്താസോണ്‍ ഉപയോഗിക്കുന്നത് അപകടമാണെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മരുന്ന് എല്ലായിടത്തും സുലഭമാണെന്നതും പ്രതീക്ഷ നല്കുന്ന കാര്യമാണ്.