ലോകത്തിലെ ഏറ്റവും വീര്യമേറിയ ജിന്ന് സ്കോട്ട്ലൻഡിലെ ട്വിൻ റിവർ ഡിസ്ലറിയിൽ നിർമിച്ചു. എഴുപത്തിയേഴ് ശതമാനം ആൽക്കഹോളാണ് ഈ ജിന്നിൽ അടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള നൂറ്റിയൊന്നു കുപ്പി ജിന്ന് മാത്രമാണ് ഈ ഡിസ്ലറിയിൽ നിർമിച്ചത്. ഈ മാസം നടന്ന ജിൻ ഫെസ്റ്റിവെല്ലിലാണ് ഇത് പുറത്തെടുത്തത്.
ഇതിനു മുന്പ് ഏറ്റവും വീര്യമേറിയ ജിന്ന് നിർമിച്ചവർ എന്ന ബഹുമതി സ്വന്തമാക്കിയത് സ്വീഡനിലെ ഒരു ഡിസ്ലറിയിൽ നിർമിച്ച ജിന്നിനായിരുന്നു. എഴുപത്തിയാറ് ശതമാനം ആൽക്കഹോളാണ് ഇതിൽ അടങ്ങിയിരുന്നത്.