കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ധിച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ: ജ​ന​സം​ഖ്യാ നി​ര​ക്കി​ൽ വ​ലി​യ ഇ​ടി​വ് സം​ഭ​വി​ക്കും! ആ​ഗോ​ള​ത​ല​ത്തി​ൽ ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് കു​റ​യു​ന്ന​താ​യി പ​ഠ​നം

ഈ ​ലോ​ക​ത്ത് 8 ബി​ല്യ​ൺ ആ​ളു​ക​ൾ ജീ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം വ​രു​ന്ന 80 വ​ർ​ഷം​കൊ​ണ്ട് ജ​ന​സം​ഖ്യാ നി​ര​ക്കി​ൽ വ​ലി​യ ഇ​ടി​വ് സം​ഭ​വി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ലാ​ൻ​സെ​റ്റ് ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച് ആ​ഗോ​ള ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്കി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും 1950 -ക​ൾ മു​ത​ൽ, ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഈ ​പ്ര​വ​ണ​ത നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​നം വ​രെ നി​ല​നി​ൽ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു, ഇ​ത് ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​ക്കും.

1950 -ക​ളി​ലെ 4.84 -ൽ ​നി​ന്ന്, ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് 2021-ൽ 2.23 ​ആ​യി കു​റ​ഞ്ഞു, 2100 -ഓ​ടെ ഇ​ത് 1.59 ആ​യി കു​റ​യു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. 2021 -ൽ ​വാ​ഷിം​ഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന‌​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. മാ​ർ​ച്ച് 20 -നാ​ണ് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് ലാ​ൻ​സെ​റ്റ് ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ഡോ. ​ക്രി​സ്റ്റ​ഫ​ർ മു​റെ, ഫെ​ർ​ട്ടി​ലി​റ്റി നി​ര​ക്ക് കു​റ​യു​ന്ന​തി​ന് വി​വി​ധ ഘ​ട​ക​ങ്ങ​ൾ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​ത്തി​ലും തൊ​ഴി​ലി​ലും സ്ത്രീ​ക​ൾ​ക്കു​ള്ള വ​ർ​ധി​ച്ച അ​വ​സ​ര​ങ്ങ​ൾ, ഗ​ർ​ഭ​നി​രോ​ധ​ന മാ​ർ​ഗ്ഗ​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ ല​ഭ്യ​ത, കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ, ചെ​റി​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സാ​മൂ​ഹി​ക മു​ൻ​ഗ​ണ​ന എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

 

 

Related posts

Leave a Comment