ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യുആർഎഫ് ലോക റെക്കോർഡ്.കല്ലൂപ്പാറ കടമാൻകുളം മേട്ടിൻപുറത്ത് ജയിംസ് ഏബ്രഹാമിന്റെ വീട്ടുമുറ്റത്ത് 17.4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് കോൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ബുക്കിൽ ഇടം നേടിയത്.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് സർട്ടിഫിക്കറ്റ് കൈമാറി. കൃഷി ഓഫീസർ പ്രവീണ ഫലകവും യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡലും നൽകി.
ഒരു മാസം മുമ്പ് കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻമാരായ ഡോ. സി.പി. റോബർട്ട്, ഡോ. റിൻസി , ഡോ. വിനോദ് മാത്യു, കല്ലൂപ്പാറ കൃഷി ഓഫീസർ എ. പ്രവീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അളവുകളും ഇനവും രേഖപ്പെടുത്തിയിരുന്നു.
ജയിംസ് മല്ലപ്പള്ളിയിൽ നിന്നും വാങ്ങി നട്ട മുളകുചെടിയാണ് റിക്കാർഡുകൾ താണ്ടി ഉയരത്തിലേക്ക് വളർന്നിരിക്കുന്നത്.