കയ്റോ: ഐഎസ്എസ്എഫ് (ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്ട് ഫെഡറേഷൻ) സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് കിരീടം.
നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും അടക്കം ഏഴ് മെഡൽ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുമായി നോർവേ രണ്ടാം സ്ഥാനം നേടി.
അവസാനദിനം ഇന്ത്യക്കുവേണ്ടി മിക്സഡ് ടീം 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിൽ റിഥം സാംഗ്വാൻ-അനിഷ് ഭൻവാല സഖ്യം സ്വർണം നേടി.
തായ്ലൻഡിനെ 17-7ന് ഫൈനലിൽ തകർത്തായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ സ്വർണനേട്ടം. ഇന്ത്യയുടെ ഇഷ സിംഗ് രണ്ട് സ്വർണവും (25 മീറ്റർ പിസ്റ്റൾ ടീം, 10 മീറ്റർ എയർ പിസ്റ്റൾ ടീം) ഒരു വെള്ളിയും (10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾ) ഉൾപ്പെടെ മൂന്നു മെഡൽ നേടി. സൗരഭ് ചൗധരിയും (10 മീറ്റർ എയർ പിസ്റ്റൾ) ഇന്ത്യക്കായി സ്വർണം നേടി.