ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ ദ​മ്പ​തി​ക​ൾ; പൗ​ലോ​യും ക​ട്യു​സി​യ​യും ഒ​ന്നി​ച്ച​പ്പോ​ൾ നേ​ടി​യ​ത് ലോ​ക റി​ക്കാ​ർ​ഡ്

അ​മ്പ​ര​പ്പി​ക്കു​ന്ന വി​ചി​ത്ര​മാ​യ റി​ക്കാ​ർ​ഡു​ക​ളെ കു​റി​ച്ച് ന​മ്മ​ൾ പ​ല​പ്പോ​ഴും കേ​ൾ​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു റി​ക്കാ​ർ​ഡാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്നത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ ദ​മ്പ​തി​ക​ൾ എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് പൗ​ലോ ഗ​ബ്രി​യേ​ൽ ഡ ​സി​ൽ​വ ബ​റോ​സും ക​ട്യു​സി​യ​ ലി ​ഹോ​ഷി​നോ​യും.

ത​ങ്ങ​ളു​ടെ ഉ​യ​ര​ക്കു​റ​വ് ഒ​രു പോ​രാ​യ്മ​യാ​യി കാ​ണാ​തെ അ​വ​ർ അ​തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ ദ​മ്പ​തി​ക​ളു​ടെ പ്ര​ണ​യ​ക​ഥ കേ​ട്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്.

ബ്ര​സീ​ലി​ൽ നി​ന്നു​ള്ള പൗ​ലോ ഗ​ബ്രി​യേ​ൽ ഡ ​സി​ൽ​വ ബ​റോ​സും ക​ട്യു​സി​യ​ ലി ​ഹോ​ഷി​നോ​യും ആ​ദ്യ​മാ​യി ഓ​ൺ​ലൈ​നി​ൽ ക​ണ്ടു​മു​ട്ടു​ന്ന​ത് 2006-ലാ​ണ്. 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​വ​ർ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. പൗ​ലോ​യ്ക്ക് ഇ​പ്പോ​ൾ പ്രാ​യം 31 ഉം ​ക​റ്റ്യൂ​സി​യ​യ്ക്ക് 28 ഉം ​ആ​ണ്.

വി​വാ​ഹ​ത്തി​ന് ശേ​ഷം, ദ​മ്പ​തി​ക​ൾ ഭൂ​മി​യി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ ദ​മ്പ​തി​ക​ളാ​യി മാ​റി. ഈ ​പു​തി​യ അ​പ്‌​ഡേ​റ്റ് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കി​ട്ടി​ട്ടു​ണ്ട്. പോ​സ്റ്റ് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി.

ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​ൽ അ​തീ​വ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജീ​വി​ത​ത്തി​ലെ എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും ഒ​രു​മി​ച്ച് നേ​രി​ടാ​ൻ ത​യ്യാ​റാ​ണെ​ന്നും ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു. പോ​സ്റ്റ് അ​നു​സ​രി​ച്ച്, പൗ​ലോ​യു​ടെ ഉ​യ​രം 90.28 സെ​ൻ്റീ​മീ​റ്റ​റും (35.54 ഇ​ഞ്ച്) ക​ട്യു​സി​യ​​യു​ടെ ഉ​യ​രം 91.13 സെ​ൻ്റീ​മീ​റ്റ​റും (35.88 ഇ​ഞ്ച്) ആ​ണ്.

നി​ര​വ​ധി​പേ​ർ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.’​നി​ങ്ങ​ൾ ര​ണ്ടു​പേ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! എ​ല്ലാ ആ​ശം​സ​ക​ളും! മി​ക​ച്ച ദാ​മ്പ​ത്യ ജീ​വി​തം മു​ന്നോ​ട്ട് പോ​ക​ട്ടെ, “ര​ണ്ട് ആ​ളു​ക​ളു​ടെ പ്ര​ണ​യ​ത്തിന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണം! അ​ഭി​ന​ന്ദ​ന​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളെ എ​ന്നി​ങ്ങ​നെ പോ​കു​ന്നു പോ​സ്റ്റി​ന് ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ. 79 ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് പോ​സ്റ്റ് ഇ​തി​നോ​ട​കം ലൈ​ക്ക് ചെ​യ്ത​ത്.

 

 

 

 

 

 

Related posts

Leave a Comment