മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പാതിവഴിയിൽ നിശ്ചലമായെങ്കിലും രാജ്യാന്തര പോരാട്ടത്തിനുള്ള മുന്നൊരുക്കവുമായി ബിസിസിഐ.
ജൂണ്‍ 18 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
ന്യൂസിലൻഡാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. തുടർന്ന് ഇംഗ്ലണ്ടിനെതിരായി നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരന്പരയ്ക്കുമുള്ള 20 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്പൻഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.എൽ. രാഹുൽ, കോവിഡ് പോസിറ്റീവ് ആയ വൃദ്ധിമാൻ സാഹ എന്നിവർ ടീമിലുണ്ട്. ഫിറ്റ്നസ് തെളിയിച്ചാലേ ഇവർക്ക് ടീമിൽ തുടരാനാകൂ.
ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൾ ഠാക്കൂർ, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ.പകരക്കാർ: അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസൻ നാഗ്വശ്വെല്ല.