മാംസാഹാരികളുടെ ഇഷ്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ചിക്കന്‍റെ സ്ഥാനം. ചിക്കന്‍ കറിയും ഫ്രൈഡ് ചിക്കനുമൊക്കെ ആരാധകരേറെയാണ്. ജനപ്രിയ ഫുഡ് ഗൈഡായ ടേറ്റ്‌സ് അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ മികച്ച പത്ത് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു.
ഇന്തോനേഷ്യയില്‍ നിന്നുള്ള ആയാം ഗൊറെജാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്നൊരു വിഭവവും സ്ഥാനം പിടിച്ചിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസിന്‍റെ പട്ടികയില്‍ പത്താം സ്ഥാനം നേടിയിരിക്കുന്നത് ചിക്കന്‍ 65 ആണ്.
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ചിക്കന്‍ വിഭവങ്ങളിലൊന്നാണ് ചിക്കന്‍ 65. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലും റെസ്റ്റോറന്‍റുകളിലും ഈ വിഭവം മുന്‍ നിരയില്‍ തന്നെയുണ്ട്.
പത്ത് മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളില്‍ ഭൂരിഭാഗവും 4.4 റേറ്റിങ്ങോട് കൂടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്. തായ് വാനീസ് പോപ്‌കോണ്‍ ചിക്കന്‍, സൗത്തേണ്‍ ഫ്രൈഡ് ചിക്കന്‍, ക്രിസ്പി ഫ്രൈഡ് ചിക്കന്‍, ചിക്കന്‍ കീവ് തുടങ്ങിയവയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍.