അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഏകദിന ലോകകപ്പിന് തിരിതെളിയും. കലാശകൊട്ടും ഇവിടെതന്നെ. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍.ആകെ 48 മത്സരങ്ങൾ മൊത്തം പത്ത് ടീമുകൾ.ഇനി ആവേശത്തിന്റെ നാളുകൾ. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസിലന്റും തമ്മിൽ കൊമ്പ് കോർക്കും. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യമത്സരം. ഇന്ത്യ പൂര്‍ണമായും ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോകകപ്പാണ് ഇത്.
- ലോകകപ്പിലെ ടീമുകളും റാങ്കിംഗും.
ഇന്ത്യ
പാകിസ്ഥാൻ
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ട്
ന്യൂസിലന്റ്
ശ്രീലങ്ക
ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാൻ
നെതർലന്റ്സ്