ടെഹ്റാൻ (ഇറാൻ): ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു യോഗ്യത സ്വന്തമാക്കിയ ഇറാനു മുന്നിൽ ഇനിയും കടന്പകൾ ബാക്കി. ഏഷ്യൻ യോഗ്യതാ മൂന്നാം റൗണ്ട് ഗ്രൂപ്പ് എയിൽ എട്ടാം റൗണ്ട് പോരാട്ടത്തിൽ ഉസ്ബക്കിസ്ഥാനുമായി 2-2 സമനിലയിൽ പിരിഞ്ഞതോടെയാണ് ഇറാൻ 2026 ഫിഫ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിൽ ഇറാൻ എത്തുന്നത് ഇത് എട്ടാം തവണയാണ്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുക. അമേരിക്കയിൽ ഇറാൻ അടക്കമുള്ള രാജ്യക്കാർക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
കളിക്കാർക്ക് ഉൾപ്പെടെയാണിത്. അതിനാൽ ഇറാന്റെ മത്സരങ്ങൾക്ക് അമേരിക്ക വേദിയൊരുക്കില്ലായിരിക്കാം. അതുപോലെ ഇറാൻ ഫുട്ബോൾ ആരാധകർക്കും അമേരിക്കയിൽ പ്രവേശനം ലഭിക്കില്ല.