മുംബൈ: നൂറുകോടി സ്വപ്നങ്ങളും പേറി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്കു പറന്നു. ഈ മാസം 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനായി ഇന്ന് പുലർച്ചെ 2.30ഓടെയാണ് ഇന്റ്ത്യൻ ടീം പുറപ്പെട്ടത്.
ഐപിഎൽ പോരാട്ടത്തിനു ശേഷം ഇത്രയും ദിവസം ടീം അംഗങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. ചൊവ്വാഴ്ചയാണ് താരങ്ങൾ വീണ്ടും മുംബൈയിൽ ഒത്തു ചേർന്നത്.
മൂന്ന് ലോകകപ്പ് കളിച്ച പരിചയമുള്ള വിരാട് കോഹ്ലിക്ക് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് പോരാട്ടമാണിത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്നേ മേയ് 25ന് ന്യൂസിലൻഡിനെതിരേയും 28ന് ബംഗ്ലാദേശിനെതിരേയും പരിശീലന മത്സരങ്ങളുണ്ട്.