പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാൻ ഇന്ന് കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നിർണായക മത്സരത്തിന് ഇറങ്ങും. സെമി ഫൈനൽ പ്രവേശനത്തിന്റെ എന്തെങ്കിലും സാധ്യതകൾ നിലനിർത്തണമെങ്കിൽ പാക്കിസ്ഥാന് ഇന്നു ബംഗ്ലാദേശിനെതിരേ ജയിച്ചേ തീരൂ. ഉച്ചയ്ക്ക് രണ്ടിനു മത്സരം തുടങ്ങും.
അതേസമയം, ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ അട്ടിമറികള്‍ തുടരുകയാണ്. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനും പിന്നാലെ മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും അഫ്ഗാന് കരുത്തിന് മുന്നില്‍ അടിപതറി.
ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന് അടിച്ചെടുത്തത്. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള് ഔട്ട്, അഫ്ഗാനിസ്ഥാന് 45.2 ഓവറില്‍ 242-3. ജയത്തോടെ ആറ് കളികളില്‍ ആറു പോയന്റുമായി പോയന്റ് പട്ടികയില്‍ ഓസ്ട്രേലിയയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി.