ന്യൂഡൽഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. കൊറോണ വൈറസ് (കോവിഡ്-19) രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷത്തോട് അടുത്തു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ മരിക്കുകയും ചെയ്തു.
3,915,641 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 270,683 പേർ മരിക്കുകയും ചെയ്തു. വ്യാഴാഴ്ച മാത്രം ലോകത്ത് 96,261 പേരിൽ വൈറസ് ബാധിച്ചു. 5,589 പേർ മരിക്കുകയും ചെയ്തു.
രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 1,341,085 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.