ഒരു ബർഗർ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത് അതിന്റെ അമിതമായ വിലകൊണ്ട് മാത്രമല്ല രുചികളുടെയും ചേരുവകളുടെയും അതുല്യമായ മിശ്രിതത്തിലൂടെയുമാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ ബർഗർ എന്ന പേരിൽ അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഒരു ബർഗർ ഇടം നേടിയിരുന്നു.
ഏകദേശം 5,000 യൂറോ ( 4.5 ലക്ഷം രൂപയ്ക്ക് തുല്യം) വിലയുള്ള ഈ ബർഗർ കേവലം ഭക്ഷണം എന്നതിന് ഉപരി ആഡംബരത്തിനെയും തുറന്നുകാണിക്കുന്നു. എന്നാൽ പ്രസിദ്ധി നേടിയിട്ടും ഈ ബർഗർ ഓൺലൈനിൽ വിവാദങ്ങൾ സൃഷ്ടിച്ചു.
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുള്ള ഈ ലോകത്ത് ഇത്തരം അമിത വിലയുള്ള ഭക്ഷണങ്ങൾക്ക് പിന്നിലെ യുക്തിയെ പലരും ചോദ്യം ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബർഗറിന്റെ വിലയെക്കുറിച്ചുള്ള അവിശ്വസനീയത മുതൽ ആഗോള അസമത്വത്തെയും പട്ടിണിയെയും കുറിച്ചുള്ള രൂക്ഷമായ പ്രതിഫലനങ്ങൾ വരെ വിമർശനങ്ങളായി നിറഞ്ഞു.
എന്നാൽ “ഗോൾഡൻ ബോയ്” യുടെ പ്രാരംഭ വിൽപ്പനയിൽ നിന്നുള്ള വരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി 1,000 ഭക്ഷണപ്പൊതികൾ നൽകുന്നതിനായി ഷെഫ് പറഞ്ഞു.