ജീവിതശൈലിയിലെ മാറ്റത്തിനൊപ്പം, ഭക്ഷണത്തിന് വേണ്ടി ഡെലിവറി ആപ്പുകളിലുള്ള നമ്മുടെ ആശ്രിതത്വം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആപ്പുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ?
അടുത്തിടെ, ഈ ആപ്പുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത സംഭവങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ട്. സെപ്റ്റോ എന്ന യൂട്ടിലിറ്റി ഡെലിവറി ആപ്പിൽ നിന്ന് ഓർഡർ ചെയ്ത ഓറഞ്ചുകളിലൊന്നിനുള്ളിൽ പുഴു ഇഴയുന്നത് ഒരു ഉപഭോക്താവ് കണ്ടെത്തിയതാണ് ഒടുവിലായെത്തിയ വാർത്ത.
സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കിട്ടുകൊണ്ട് ജനാർദൻ ചിൽമുള എഴുതി, “ഞാൻ Zepto Now-ൽ നിന്ന് ഓറഞ്ച് ഓർഡർ ചെയ്തു, എനിക്ക് ലഭിച്ച ഓറഞ്ചുകളിലൊന്നിൽ ഒരുവിരയെ കണ്ടെത്തി’.
കൂടാതെ, സെപ്റ്റോയിൽ പരാതിപ്പെടാൻ കഴിയുന്നില്ല.. എന്നും അദ്ദേഹം എഴുതി. ‘സോഷ്യൽ മീഡിയ അഡ്മിനായ ഒരാൾ സെപ്റ്റോയിൽ നിന്ന് എന്നെ വിളിച്ചു. അദ്ദേഹം ഈ വിഷയത്തിൽ ക്ഷമാപണം നടത്തി, റീഫണ്ട് ആരംഭിച്ചു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകി. സ്റ്റോറിന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ഞാൻ അഭ്യർഥിക്കുന്നു. ഞാൻ ശ്രദ്ധിച്ചില്ലെങ്കിൽ എനിക്ക് അവ കഴിക്കാമായിരുന്നു. സെപ്റ്റോയുടെ വേഗത്തിലുള്ള പ്രതികരണത്തെയും പ്രവർത്തനത്തെയും ഞാൻ അഭിനന്ദിക്കുന്നു’, അദ്ദേഹം മറ്റൊരു പോസ്റ്റിൽ പറഞ്ഞു.പോസ്റ്റ് എക്സിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപേരാണ് കമന്റുമായെത്തിയത്.
I ordered oranges from @ZeptoNow and found a live warm in one of the oranges I received. @zeptocares @NDTVFood @IndianExpress @IndiaToday @foodpharmer2 @MOFPI_GOI @sardesairajdeep @DrSarvapriya pic.twitter.com/M5nUKeByHh
— Janardhan Chilmula (@JanardhanChill) February 15, 2024