വഡോദര: ഇന്ത്യൻ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2025 സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം.
ഗുജറാത്ത് ജയന്റ്സിനെയാണ് ആർസിബി കീഴടക്കിയത്. 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബി ആwറു വിക്കറ്റ് ജയം സ്വന്തമാക്കി. 18.3 ഓവറിലായിരുന്നു ബംഗളുരുവിന്റെ ജയം. സ്കോർ: ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 18.3 ഓവറിൽ 202/4.
ആർസിബിക്കുവേണ്ടി റിച്ച ഘോഷ് 27 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. പെറി 34 പന്തിൽ 57 റൺസ് നേടി. ബെത് മൂണി (42 പന്തിൽ 56), ആഷ് ഗാർഡ്നർ (37 പന്തിൽ 79 നോട്ടൗട്ട് ) എന്നിവരാണ് ഗുജറാത്തിനായി തിളങ്ങിയത്.